നവീന്‍ പട്‌നായിക്ക് ഒഡീഷ മുഖ്യമന്ത്രിയായി ചുമതലയേറ്റു

Posted on: May 21, 2014 10:30 am | Last updated: May 21, 2014 at 4:14 pm

naveen patnayikഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രിയായി തുടര്‍ച്ചയായ നാലാം തവണയും നവീന്‍ പട്‌നായിക്ക് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മണ്ഡലത്തില്‍ പര്യടനം നടത്തി വോട്ടര്‍മാരോട് നന്ദി അറിയിച്ച ശേഷമാണ് അദ്ദേഹം ചടങ്ങിനെത്തിയത്. അടുത്ത ദിവസം തന്നെ 21 അംഗ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്യും.

147 അംഗ നിയമസഭയില്‍ 117 സീറ്റിലും വിജയിച്ചാണ് ബി ജെ ഡി നേതാവ് പട്‌നായിക്ക് ഇത്തവണ തിളങ്ങിയത്. കോണഗ്രസിന് 16ഉം ബിജെപിക്ക് പത്തും സീറ്റുകള്‍ മാത്രമേ കിട്ടിയിരുന്നുള്ളൂ.