ഹജ്ജ് വളണ്ടിയര്‍: അപേക്ഷ ക്ഷണിച്ചു

Posted on: May 16, 2014 12:19 am | Last updated: May 15, 2014 at 11:20 pm

കോഴിക്കോട്: 2014ലെ ഹജ്ജ് ക്യാമ്പില്‍ വൡയര്‍മാരായി സൗജന്യ സേവനം ചെയ്യാന്‍ തയ്യാറുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകന്റെ പൂര്‍ണ്ണമായ പേരും, വയസ്സും, മേല്‍വിലാസവും, ഫോണ്‍ നമ്പറും പരിചയവുമടങ്ങിയ വെള്ളക്കടലാസിലുള്ള അപേക്ഷകള്‍ 2014 മെയ് 31ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പായി എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി, കലിക്കറ്റ് എയര്‍പോര്‍ട്ട്. പി.ഒ, മലപ്പുറം – 673647 എന്ന വിലാസത്തില്‍ ലഭിക്കണം. സ്ത്രീകള്‍ക്കും അപേക്ഷിക്കാവുന്നതാണ്. കവറിന് പുറത്ത് ‘ഹജ്ജ് ക്യാമ്പ് വൡയര്‍ അപേക്ഷ’ എന്ന് രേഖപ്പെടുത്തിയിരിക്കേണ്ടതാണ്.