Connect with us

Kozhikode

ഹിജാമ ആരോഗ്യ സെമിനാര്‍ ശനിയാഴ്ച ടൗണ്‍ഹാളില്‍

Published

|

Last Updated

കാരന്തൂര്‍: മര്‍കസ് യുനാനി ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ സംഘടിപ്പിക്കുന്ന ഹിജാമ ആരോഗ്യ സെമിനാര്‍ ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ടൗണ്‍ഹാളില്‍ നടക്കും.
പ്രവാചക വൈദ്യത്തിലെ പ്രധാനപ്പെട്ട ചികിത്സാ രീതിയായിരുന്ന ഹിജാമ (കൊമ്പുവെക്കല്‍) ആധുനിക വൈദ്യശാസ്ത്ര സാധ്യതകള്‍ ഉപയോഗപ്പെടുത്താനും പ്രചരിപ്പിക്കാനുമാണ് മര്‍കസ് യുനാനി ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി മര്‍കസ് യൂനാനി ഹോസ്പിറ്റല്‍ സംഘടിപ്പിച്ച ക്യാമ്പുകളില്‍ രണ്ടായിരത്തിലധികം പേര്‍ ഹിജാമ ചെയ്തുകഴിഞ്ഞു.
മര്‍കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. കേരള യൂനാനി മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. കെ ടി അജ്മല്‍ വിഷയാവതരണം നടത്തും. ഡോ. ഇ എന്‍ അബ്ദുല്ലത്തീഫ്, ഡോ. പി കെ വേണുഗോപാല്‍, ഡോ. അബ്ദുസ്സലാം എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഡോ. യു കെ എം ശരീഫ്, ഡോ. യു മജീദ്, ഡോ. എ കെ എം അബ്ദുര്‍റഹ്മാന്‍, ഡോ. അനീസ് റഹ്മാന്‍ സംബന്ധിക്കും.