ടി പി വധക്കേസ്: അന്വേഷിക്കാനില്ലെന്ന് സി ബി ഐ ആവര്‍ത്തിച്ചു

Posted on: May 11, 2014 7:25 pm | Last updated: May 14, 2014 at 1:17 pm

tp slugന്യൂഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന സി ബി ഐ അന്വേഷിക്കില്ല. ഇക്കാര്യത്തില്‍ സി ബി ഐ അന്തിമമായി തീരുമാനമെടുത്തു. കേസ് അന്വേഷിക്കേണ്ടതില്ലെന്ന് സി ബി ഐ തീരുമാനിച്ചതായി ഡയറക്ടര്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തെ ഔദ്യോഗികമായി അറിയിച്ചു.

അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കുന്ന സി ബി ഐ ദക്ഷിണ മേഖലാ ജോയിന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ട് ശരിവെച്ചുകൊണ്ടാണ് സി ബി ഐ ഡയറക്ടറുടെ നടപടി. കേസില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഗൂഢാലോചന മാത്രമായി സി ബി ഐ അന്വേഷിക്കേണ്ടതില്ല എന്നായിരുന്നു ജോയിന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ട്.

കേസന്വേഷണം സി ബി ഐ ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനെതിരെ കേരളം ഹര്‍ജി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സി ബി ഐ തങ്ങളുടെ നിലപാട് പേഴ്‌സണല്‍ മന്ത്രാലയത്തെ അറിയിച്ചത.