ചേര്‍ത്തലയില്‍ ലാറിയും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Posted on: May 11, 2014 11:20 am | Last updated: May 13, 2014 at 10:20 am

accidentആലപ്പുഴ: തടികയറ്റിവന്ന ലോറിയും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ചേര്‍ത്തല മായിത്തറയില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. എഴുപുന്ന സ്വദേശി ഷിബുവാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

എറണാകുളത്തേക്ക് തടികയറ്റി പോകുകയായിരുന്ന ലോറി പാലുമായി വന്ന പിക്കപ്പ് വാനില്‍ ഇടിക്കുകയായിരുന്നു.