കസബ് ജീവിച്ചിരിക്കുന്നുവെന്ന അവകാശവാദവുമായി അധ്യാപകന്‍

Posted on: May 9, 2014 12:48 am | Last updated: May 9, 2014 at 12:48 am

ajmal kasabറാവല്‍പിണ്ടി: അജ്മല്‍ കസബ് തന്റെ സ്‌കൂളില്‍ ഇപ്പോഴും പഠിക്കുന്നുവെന്ന് അവകാശപ്പെട്ട് പ്രധാന അധ്യാപകന്‍ റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധ കോടതിയില്‍ മൊഴി നല്‍കി. ഇതിന് തെളിവായി സ്‌കൂള്‍ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ആവശ്യപ്പെടുകയാണെങ്കില്‍ കസബിനെ ഹാജരാക്കാന്‍ തയ്യാറാണെന്നും പറഞ്ഞിട്ടുണ്ട്.
കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ അജ്മല്‍ കസബിന്റെ സ്‌കൂള്‍ അഡ്മിഷനും പെടും. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പരീക്ഷക്കിടെ കസബിനെ കണ്ടുമുട്ടുകയും കാര്യങ്ങള്‍ അന്വേഷിച്ചതായും അധ്യാപകന്‍ പറഞ്ഞു. അജ്മല്‍ കസബിനെ ആരാണ് ബന്ദിയാക്കിയിരിക്കുന്നെതെന്ന് അറിയില്ലെന്നും അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നും അധ്യാപകന്‍ കൂട്ടിച്ചേര്‍ത്തു.
2008 നവംബറില്‍ 166പേരുടെ മരണത്തിനിടയാക്കുകയും മൂന്ന് ദിവസം രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്ത മുംബൈ ഭീകരാക്രമണ കേസിലെ പിടികൂടിയ ഏക പ്രതിയാണ് അജ്മല്‍ കസബ്. കസബിനെ 2012 നവംബറില്‍ പൂനെ ജയിലില്‍ വധശിക്ഷക്ക് വിധേയനാക്കിയിട്ടുണ്ട്.