നിലമ്പൂര്‍ രാധവധം: അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

Posted on: May 6, 2014 5:07 pm | Last updated: May 7, 2014 at 12:26 am

nilambur murder radha convict biju & shamsudhin

മലപ്പുറം: നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസിലെ ജോലിക്കാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി പി ശശീന്ദ്രനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫായിരുന്ന ബി ബിജുവും സുഹൃത്ത് ശംസുദ്ധീനുമാണ് മുഖ്യ പ്രതികള്‍.

കൊലപാതകത്തിന് പുറമെ ബലാല്‍സംഗം, മോഷണം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളും പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുണ്ട്. 586 പേജുള്ള കുറ്റപത്രത്തില്‍ നിലമ്പൂര്‍ നഗരസഭാ ചെയര്‍മാനും മന്ത്രി ആര്യാടന്റെ മകനുമായ ആര്യാടന്‍ ഷൗക്കത്ത് അടക്കം 174 സാക്ഷികളുണ്ട്.