Kerala
ബാര്‍ ലൈസന്‍സ്: കെപിസിസിയും സര്‍ക്കാറും കള്ളനും പോലീസും കളിക്കുന്നു: പന്ന്യന്‍

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കെപിസിസിയും സര്‍ക്കാറും കള്ളനും പോലീസും കളിക്കുകയാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍. സര്‍ക്കാറിന് ഒരു അബ്കാരി നയമില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
അതേസമയം ബാര്‍ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിട്ടുവീഴ്ച്ചക്കില്ലെന്ന് വിഎം സുധീരന്‍. പ്രശ്‌നപരിഹാരത്തിനായുള്ള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഫോര്‍മുല സ്വീകാര്യമല്ല. ഇക്കാര്യം നേരത്തെ തന്നെ അറിയിച്ചതാണ്. തുറന്ന മനസ്സോടെയുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ബാറുകളുടെ നിലവാരം പരിശോധിക്കാന്‍ കളക്ടര്‍മാരുടെ സമിതി രൂപീകരിക്കണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആവശ്യം. ഇതാണ് സുധീരന്‍ തള്ളിയിരിക്കുന്നത്.
---- facebook comment plugin here -----