വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുകള്‍ കേന്ദ്രം കൈമാറി

Posted on: April 29, 2014 5:09 pm | Last updated: April 30, 2014 at 12:10 am

supreme courtന്യൂഡല്‍ഹി: വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ച 26 പേരുടെ പേരുകള്‍ കേന്ദ്രം സുപ്രീംകോടതിക്ക് കൈമാറി. മുദ്രവെച്ച രണ്ട് കവറുകളിലായാണ് പേരുകള്‍ സമര്‍പ്പിച്ചത്. 18 പേര്‍ക്കെതിരെ അന്വേഷണം പൂര്‍ത്തിയായതായും 17 പേര്‍ക്കെതിരെ വിചാരണ തുടങ്ങിയതായും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

ജര്‍മ്മനിയില്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്ന് കേന്ദ്രം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ അദ്ധ്യക്ഷനെ സുപ്രീംകോടതിക്ക് തീരുമാനിക്കാമെന്നും കേന്ദ്രം അറിയിച്ചു.

18 പേരുകള്‍ വെളിപ്പെടുത്തുന്നതിനെ കുറിച്ച് സുപ്രീംകോടതി മറ്റന്നാള്‍ തീരുമാനിക്കും. പേരുകള്‍ വെളിപ്പെടുത്തുന്ന കാര്യത്തില്‍ ജഡ്ജിമാരോട് ചര്‍ച്ച ചെയ്ത ശേഷമായിരിക്കും തീരുമാനം.

ALSO READ  രാജ്യദ്രോഹ നിയമം: സുപ്രീം കോടതിയുടെ ചോദ്യം പൗരസമൂഹം ഏറ്റെടുക്കണം