മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയന്നെ് ആസ്‌ത്രേലിയന്‍ പര്യവേക്ഷകര്‍

Posted on: April 29, 2014 1:18 pm | Last updated: April 30, 2014 at 12:10 am

vbk-29-ocean_shiel_1868086fക്വാലാലംപൂര്‍: കാണാതായ മലേഷ്യന്‍ വിമാനം എം എച്ച് 370ന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ആസ്‌ത്രേലിയന്‍ പര്യവേക്ഷണ സംഘം. ബംഗാള്‍ ഉള്‍ക്കടലില്‍ നടത്തിയ പരിശോധനയിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ എന്ന് കരുതുന്ന വസ്തുക്കള്‍ കണ്ടെത്തിയതെന്ന് അഡലെയ്ഡ് ആസ്ഥാനമായ ജിയോ റെസോണന്‍സ് പര്യവേക്ഷണ സംഘം അറിയിച്ചു. നിലവില്‍ തിരച്ചില്‍ നടക്കുന്ന ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് അയ്യായിരം കിലോമീറ്റര്‍ അകലെയാണ് ഈ സംഘം തിരച്ചില്‍ നടത്തിയത്.

20 ലക്ഷം സ്‌ക്വയര്‍ കിലോമീറ്റര്‍ സ്ഥലം തങ്ങള്‍ പരിശോധിച്ചതായി ആസ്‌ത്രേലിയന്‍ കമ്പനി അറിയിച്ചു. സാറ്റലൈറ്റ് ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയത്. ആണവ അന്തര്‍വാഹിനികള്‍ കണ്ടെത്തുന്നതിനുള്ള സംവിധാനം ഉപയോഗിച്ചായിരുന്നു ഇവരുടെ തിരച്ചില്‍.

അതേസമയം, ആസ്‌ത്രേലിയന്‍ സംഘത്തിന്റെ കണ്ടെത്തല്‍ സംബന്ധിച്ച് തങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്ന് മലേഷ്യന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അസ്ഹറുദ്ദീന്‍ അബ്ദുല്‍ റഹ്മാന്‍ അറിയിച്ചു.