ബാര്‍ ലൈസന്‍സ് സമവായത്തിന് തയ്യാറെന്ന് സുധീരന്‍

Posted on: April 28, 2014 5:01 pm | Last updated: April 29, 2014 at 1:51 pm

sudheeranതിരുവനന്തപുരം: ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട വിഷയത്തില്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ അയയുന്നു. മുഖ്യമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും സുധീരന്‍ ഫോണില്‍ സംഭാഷണം നടത്തി. കൂടുതല്‍ ചര്‍ച്ചയാവാമെന്ന് സുധീരന്‍ നേതാക്കളെ അറിയിച്ചതായാണ് വിവരം. നാളെ ചേരുന്ന യു ഡി എഫ് യോഗത്തിന് മുമ്പ് സര്‍ക്കാര്‍ – കെ പി സി സി ഏകോപന സമിതി ചേര്‍ന്ന് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും സുധീരന്‍ അറിയിച്ചു.