ഈജിപ്തില്‍ 683 ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് വധശിക്ഷ

Posted on: April 28, 2014 1:42 pm | Last updated: April 28, 2014 at 11:39 pm

muslim brother hood

കെയ്‌റോ: ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ ഹുഡ് നേതാവ് മുഹമ്മദ് ബദീഅ് അടക്കം 683 ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് ഈജിപ്ഷ്യന്‍ കോടതി വധശിക്ഷ വിധിച്ചു. പോലീസ് സ്‌റ്റേഷന്‍ ആക്രമണം, കൊലപാതകം, വധശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ഈജിപ്തിലെ ദക്ഷിണ പ്രവിശ്യയായ മിന്യയിലെ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

മറ്റൊരു കേസില്‍ മാര്‍ച്ചില്‍ വധശിക്ഷ വിധിച്ച 529 പേരില്‍ 492 പേരുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. ഇന്നലെ മുര്‍സി അനുകൂലികളായ 13 പേരെ അഞ്ച് മുതല്‍ 88 വര്‍ഷം വരെ തടവിന് വിധിച്ചിരുന്നു. ക്രമസമാധാനലംഘനം, കലാപമുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരുന്നത്.