എ എ പി വക ‘പൂജ്യം രൂപ നോട്ട്’ വിതരണം

    Posted on: April 28, 2014 10:52 am | Last updated: April 28, 2014 at 10:52 am

    aapകുര്‍നൂല്‍: വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കുന്ന മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ നയങ്ങളില്‍ പ്രതിഷേധം പ്രകടിപ്പിച്ച് ആം ആദ്മി പാര്‍ട്ടിയുടെ ‘പൂജ്യം രൂപയുടെ’നോട്ട് വിതരണം. ആന്ധ്ര പ്രദേശിലെ കുര്‍നൂലിലാണ് ഇത്തരത്തിലുള്ള ഒരു പ്രതിഷേധം എ എ പി പ്രവര്‍ത്തകര്‍ കാഴ്ചവെച്ചത്. ഈ നീക്കം മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ ഏറെ പ്രകോപിപ്പിച്ചിട്ടുണ്ട്. ബൈക്ക് റാലി നടത്തിയാണ് എ എ പി പ്രവര്‍ത്തകര്‍ നോട്ട് വിതരണം ചെയ്തത്.
    ആം ആദ്മി പാര്‍ട്ടിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി വിസ്സാ കിരണ്‍കുമാര്‍, നിയമസഭാ സ്ഥാനാര്‍ഥി അബ്ദുല്‍ അസീസ് രാഹിയും വിതരണത്തിന് നേതൃത്വം നല്‍കി. മാത്രമല്ല, ‘നോട്ടിനു വേണ്ടി വോട്ട് ‘ എന്ന കുതന്ത്രത്തില്‍ ജനങ്ങള്‍ വീഴരുതെന്നും അത് നിങ്ങളുടെ സമ്മതിദാനത്തിന്റെ വില കുറക്കുമെന്നും എ എ പി വിതരണം ചെയ്ത പൂജ്യം രൂപയുടെ നോട്ടില്‍ ആലേഖനം ചെയതിട്ടുണ്ട്.
    60ലധികം ബൈക്കുകളുടെ അകമ്പടിയോടെ എത്തിയ റാലി നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ഇത്തരത്തിലുള്ള നോട്ട് വിതരണം ചെയ്യുകയും ചെയിതിട്ടുണ്ട്.