സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആര്‍ എം ലോധ സത്യപ്രതിജ്ഞ ചെയ്തു

Posted on: April 27, 2014 1:00 pm | Last updated: April 28, 2014 at 11:39 pm

justise rm lodhaന്യൂഡല്‍ഹി: ഇന്ത്യയുടെ 41ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആര്‍ എം ലോധ സത്യപ്രതി്ജഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് പി സദാശിവം ഇന്നലെ വിരമിച്ച സാഹചര്യത്തിലാണ് ആര്‍ എം ലോധ സ്ഥാനമേറ്റത്.

ജോധ്പൂരില്‍ ജനിച്ച ജസ്റ്റിസ് ലോധ 1973 ഫെബ്രുവരിയില്‍ രാജസ്ഥാന്‍ ബാര്‍ കൗണ്‍സില്‍ അംഗമായി. പിന്നീട് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ അഭിഭാഷകനായും 1994 മുതല്‍ സ്ഥിരം ജഡ്ജിയായും സേവനമനുഷ്ടിച്ചു. ബോംബെ ഹൈക്കോടതിയിലും പ്രവര്‍ത്തിച്ചു. 2008 മെയ് 13ന് പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2008 ഡിസംബര്‍ 17നാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടു കേസില്‍ ഭരണഘടനാ ബെഞ്ചിനു നേതൃത്വം നല്‍കിയതു ജസ്റ്റിസ് ലോധയാണ്. കല്‍ക്കരി പാടം അഴിമതിക്കേസും ശ്രീപത്മനാഭസ്വാമി ക്ഷേത്രക്കേസും പരിഗണിക്കുന്നത് ലോധ അധ്യക്ഷനായ ബഞ്ചാണ്.