ആര്‍ക്കും ഭൂരിപക്ഷമില്ല; അഫ്ഗാനില്‍ വീണ്ടും തിരഞ്ഞെടുപ്പ്

Posted on: April 26, 2014 9:34 pm | Last updated: April 26, 2014 at 9:34 pm

_74462843_abdulla_ghani_reu_ap624കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്തും. അഫ്ഗാന്‍ നിയമമനുസരിച്ച് 50 ശതമാനം വോട്ടുകള്‍ നേടുന്ന സ്ഥാനാര്‍ഥിക്കേ അധികാരത്തില്‍ വരാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും അമ്പത് ശതമാനം വോട്ട് ലഭിച്ചില്ല. ഇതേ തുടര്‍ന്ന് മെയ് 28ന് വീണ്ടും തിരഞ്ഞെടുപ്പ് നടക്കും.

വോട്ടെണ്ണലിന്റെ അവസാന നിമിഷം വരെ മുന്നിട്ട് നിന്ന മുന്‍ വിദേശകാര്യ മന്ത്രി അബ്ദുല്ല അബ്ദുല്ലക്ക് 44.9 ശതമാനം വോട്ടും മുന്‍ വേള്‍ഡ് ബേങ്ക് സാമ്പത്തിക കാര്യ വിദഗ്ധന്‍ അഷ്‌റഫ് ഘാനിക്ക് 31.5 ശതമാനവും വോട്ടാണ് ലഭിച്ചത്.

അതേസമയം, തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ വ്യാപകമായി സംഭവിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.