അനഘയുടെ മരണം ആത്മഹത്യയാണെന്ന് പറയാനാകില്ല: കോടതി

Posted on: April 26, 2014 8:02 pm | Last updated: April 27, 2014 at 10:17 am

kaviyoor-case anakhaതിരുവനന്തപുരം: അനഘയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് തിരുവനന്തപുരം സി.ബി.ഐ കോടതി. കൊലക്ക് ബാഹ്യ ഇടപെടലുകള്‍ ഉണ്ടാകാമെന്നും കോടതി നിരീക്ഷിച്ചു. അനഘയെ അച്ഛന്‍ നാരായണനമ്പൂതിരി പീഡിപ്പിച്ചുവെന്ന് കാണിച്ച് സിബിഐ സമര്‍പ്പിച്ച മൂന്നാം തുടരന്വേഷണ റിപ്പോര്‍ട്ടിനെതിരായ ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

അനഘ വിഷം കഴിച്ചു മരിച്ചുവെന്നാണെങ്കില്‍ ഏത് വിഷമാണ് കഴിച്ചതെന്ന് കണ്ടെത്താന്‍ പരിശോധന നടത്തിയോ എന്ന് കോടതി ചോദിച്ചു. അച്ഛന്‍ പീഡിപ്പിച്ചെങ്കില്‍ അത് തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തിയോ എന്നും ഉണ്ടെങ്കില്‍ അത് രേഖാമൂലം ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കി.