കുവൈത്തില്‍ രണ്ട് മലയാളികള്‍ വെടിയേറ്റ് മരിച്ചു

Posted on: April 26, 2014 9:50 am | Last updated: April 27, 2014 at 6:46 am

kuwait murderകുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ടു മലയാളികള്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. മലപ്പുറം കൊളത്തൂര്‍ സ്വദേശി റാഷിദ് ജമലുല്ലൈലി തങ്ങള്‍ (25), കോഴിക്കോട് സ്വദേശി ശാര്‍ങ്ധരന്‍(55) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്തരയോടെ സുലൈബിയയിലാണ് ആക്രമണം നടന്നത്.

ബദര്‍ അല്‍ മുല്ല സെക്യൂരിറ്റി കമ്പനി ജീവനക്കാരായ അവര്‍ സുലൈബിയയിലെ ഓണ്‍കോസ്റ്റ് കമ്പനിയില്‍ നിന്നും ബാങ്കില്‍ അടക്കാനുള്ള പണം ശേഖരിച്ച് സെക്യൂരിറ്റി വാഹനത്തിലേക്ക് നടന്നു വരുമ്പോഴായിരുന്നു വെടിവയ്പ്. പണംതട്ടാനാണ് കൊലനടത്തിയതെന്നാണ് സൂചന.  ഇവരുടെ കെെവശമുണ്ടായിരുന്ന 13,000 ദീനാര്‍ കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്.

റാഷിദ് തങ്ങള്‍ ആശുപത്രിയിലും ഷാര്‍ങ്ധരന്‍ സംഭവസ്ഥലത്തുമാണ് മരിച്ചത്.