Connect with us

Malappuram

ചങ്ങരംകുളത്തെ യുവതിയുടെ മരണം: നിഗൂഢതകള്‍ ഏറെ

Published

|

Last Updated

ചങ്ങരംകുളം: പോലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്ത മാണൂര്‍ കൊട്ടുകാട്ടില്‍ ഹനീഷയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാകുന്നു. സംഭവത്തിലെ പോലീസിന്റെ വിശദീകരണം വിശ്വാസ യോഗ്യമല്ലെന്നും ഹനീഷക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും വീട്ടുകാരും നാട്ടുകാരും പറയുന്നു.

മരണത്തിന് രണ്ട് മണിക്കൂര്‍ മുന്‍പ് സ്റ്റേഷനിലെത്തിയ ചങ്ങരംകുളം മുന്‍ എസ് ഐയും ഇപ്പോള്‍ കുറ്റിപ്പുറം എസ് ഐയുമായ ഉദ്യോഗസ്ഥന്‍ അസമയത്ത് സ്റ്റേഷനിസെത്തി ഹനീഷയെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യം എന്തായിരുന്നുവെന്ന് വീട്ടുകാരും നാട്ടുകാരും പറഞ്ഞു. നൈറ്റ്പട്രോളിംഗിന്റെ ഭാഗമായാണ് ഈ ഉദ്യോഗസ്ഥന്‍ ചങ്ങരംകുളം സ്‌റ്റേഷനില്‍ വന്നതെന്ന് ചില പോലീസുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍ കസ്റ്റഡിയിലെടുത്ത യുവതിയെ ചോദ്യം ചെയ്യാനായിരുന്നു ഇയാള്‍ വന്നതെന്ന് ചില പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കസ്റ്റഡിയിലെത്ത യുവതിയെ ചോദ്യം ഇയാള്‍ ചോദ്യംചെയ്തിരുന്നതായി യുവതിയുടെ കൂടെ പിടികൂടിയ വിപിനും വ്യക്തമാക്കിയിരുന്നു.
നേരത്തെ ഇതുപോലെ കസ്റ്റഡിയിലെടുക്കുകയും സമാനമായ സന്ദര്‍ഭങ്ങളെ അഭമുഖീകരിക്കുകയും ചെയ്തിട്ടുള്ളതാണ് ഹനിഷ. മോഷണക്കോസില്‍ പിടിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഹനീഷ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് വീട്ടുകാരുടെയും നാട്ടുകാരുടെയും വാദം. പോലീസിന്റെ അന്വേഷണത്തില്‍ ദുരൂഹത പുറത്തുകൊണ്ടുവരാനാകില്ലെന്നും സംസ്ഥാനത്ത് മതൃകാപരമായി കേസ് അന്വേഷണം നടത്തണമെന്നും ആവശ്യമുയരുന്നുണ്ട്.
സ്ത്രി സൗഹൃദ പോലീസ് സ്റ്റേഷനായ ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെത്ത യുവതി മരിക്കാനിടയായ സംഭവം ആഭ്യന്തരവകുപ്പിനും തലവേദനയായിട്ടുണ്ട്. ചങ്ങരംകുളം പോലീസ് സ്റ്റേഷനംകുറിച്ച് നേരത്തെ വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു.
കസ്റ്റഡിയിലെടുക്കുന്നവരെ ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാക്കുന്നതായും സ്റ്റേഷനിലെത്തുന്ന സാധാരണക്കാരോട് ഭീഷണി സ്വരത്തില്‍ സംസാരിക്കുന്ന വിധത്തില്‍ ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ പെരുമാറുന്നതായും നേരത്തെ ആക്ഷേപമുണ്ട്.

Latest