ബണ്ടി ചോറിനെ തൃശൂരിലെത്തിച്ചു

Posted on: April 25, 2014 12:57 am | Last updated: April 24, 2014 at 11:58 pm

തൃശൂര്‍: ഒല്ലൂര്‍ സ്റ്റേഷന്‍ പരിധിയിലെ കാര്‍ മോഷണവുമായി ബന്ധപ്പെട്ട കേസിലെ റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന്് ബണ്ടിചോറിനെ്യൂ വീണ്ടും തൃശൂരിലെത്തിച്ചു. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും അയ്യന്തോള്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് മൂന്നാം നമ്പര്‍ കോടതിയില്‍ ജഡ്ജ് ശാലീന വി ജി നായര്‍ക്ക് മുന്നിലാണ് ബണ്ടി ചോറിനെ ഹാജരാക്കിയത്. ജഡ്ജ് ചോദിച്ച ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധമായ മറുപടിയാണ് ബണ്ടി ചോര്‍ നല്‍കിയത്. ഇതേ തുടര്‍ന്ന് ബണ്ടി ചോറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ബണ്ടി ചോറിന്റെ മാനസിക നില പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം ജയില്‍ സൂപ്രണ്ടിനോട് ജഡ്ജ് ആവശ്യപ്പെട്ടു. കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് ബണ്ടി ചോറിനെ്യൂ തൃശൂര്‍ കോടതിയിലെത്തിച്ചത്. തൃശൂരിലേക്ക് കൊണ്ടു വന്നതെങ്കിലും വിവരം പുറത്തായതോടെ ബണ്ടി ചോറിനെ കാണാന്‍ ആളുകള്‍ തടിച്ചുകൂടി.