രാജകുടുംബം ക്ഷേത്രമുതല്‍ മോഷ്ടിക്കുമെന്ന് കരുതുന്നില്ല: ആര്‍ ബാലകൃഷ്ണപിള്ള

Posted on: April 25, 2014 12:51 am | Last updated: April 24, 2014 at 11:51 pm

കോട്ടയം: പത്മനാഭസ്വാമി ക്ഷേത്ര മുതല്‍ തിരുവിതാംകൂര്‍ രാജകുടുംബം മോഷ്ടിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീ പത്മനാഭസ്വാമിക്ഷേത്രം നിയമപരമായി രാജകുടുംബത്തിന്‍േറതാണ്. വേണമെങ്കില്‍ ഭരണസമിതി ആവാമെങ്കിലും സര്‍ക്കാറിന് ക്ഷേത്രം നിരീക്ഷിക്കാന്‍ അധികാരമുണ്ട്. യു ഡി എഫ് പ്രകടനപത്രികയില്‍ പറഞ്ഞ മദ്യനയം നടപ്പാക്കും. ഇത് കോടതിയുടെ അന്തിമവിധിയുടെ അടിസ്ഥാനത്തിലായിരിക്കും. മദ്യനയം സംബന്ധിച്ച് ഈമാസം 29ന് യു ഡി എഫ് യോഗം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.