ഒന്‍പതു വയസ്സുകാരിയെ വൈദികന്‍ പീഡിപ്പിച്ചു

Posted on: April 25, 2014 3:43 pm | Last updated: April 25, 2014 at 3:43 pm

CHILD RAPE NEWതൃശൂര്‍: തൃശൂര്‍ ഒല്ലൂരില്‍ ഒന്‍പതുവയസ്സുകാരിയെ വൈദികന്‍ പീഡിപ്പിച്ചു. ദരിദ്ര കുടുംബത്തിലെ അംഗമായ ബാലികയെയാണ് ഒല്ലൂര്‍ സെന്റ് പോള്‍സ് പള്ളി വികാരി രാജു കൊക്കന്‍ ലൈംഗികമായി പീഡിപ്പിച്ചത്. ഈ മാസം 8,11,24 തീയതികളിലാണ് പീഡനം നടന്നതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കുട്ടിയുടെ ചിത്രം ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. വണ്ടൂര്‍ സ്വദേശിയായ വൈദികന്‍ ഒളിവിലാണ്.

ആദ്യ കുര്‍ബാനക്ക് കുട്ടിക്ക് ആവശ്യമായ വസ്ത്രം നല്‍കാമെന്ന് വൈദികന്‍ അറിയിച്ചിരുന്നു. ഇതനുസരിച്ച് ഓഫീസില്‍ എത്തിയപ്പോഴാണ് ബാലിക പീഡനത്തിനിരയായത്.