മൂന്ന് പതിറ്റാണ്ട് മുമ്പ് കാണാതായ തിരുവാഭരണം ഗുരുവായൂര്‍ ക്ഷേത്രക്കിണറ്റില്‍ കണ്ടെത്തി

Posted on: April 25, 2014 3:26 pm | Last updated: April 25, 2014 at 3:26 pm

guruvayur thiruvabharanamഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ തിരുവാഭരണം ക്ഷേത്രക്കിണര്‍ വറ്റിച്ചപ്പോള്‍ കണ്ടെത്തി. 24 രത്‌നങ്ങള്‍ പതിച്ച 60 ഗ്രാം തൂക്കം വരുന്ന നാഗപടത്താലിയാണ് കണ്ടെത്തിയത്. 1985ല്‍ കാണാതായ മൂന്ന് തിരുവാഭരണങ്ങളില്‍ ഒന്നാണ് ഇതെന്ന് വ്യക്തമായിട്ടുണ്ട്.

മണിക്കിണറിലെ ജലത്തിന് നിറവ്യത്യാസം വന്നതിനെ തുടര്‍ന്ന് വറ്റിച്ചപ്പോഴാണ് ആഭരണം കണ്ടത്. ഏറെ കോലിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു 1985ലെ തിരുവാഭരണം കാണാതാകല്‍. മുന്‍ മേല്‍ശാന്തിയേയും മക്കളെയും ഇതുമായി ബന്ധപ്പെട്ട് നുണ പരിശോധനക്ക് വരെ വിധേയരാക്കിയിരുന്നു.