Connect with us

Wayanad

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സാമൂഹിക വിരുദ്ധര്‍ കൈയടക്കുന്നു

Published

|

Last Updated

വടുവന്‍ചാല്‍: മുപ്പൈനാട് പഞ്ചായത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ മീന്‍മുട്ടി വെള്ളച്ചാട്ടം, സണ്‍റൈസ്‌വാലി കടച്ചിക്കുന്ന്, കാന്തന്‍പാറ വെള്ളച്ചാട്ടം റിപ്പണ്‍ തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സാമൂഹിക വിരുദ്ധരുടെയും മദ്യപാനികളുടേയും താവളമാകുന്നു. കാട്ടുതീ കാരണം അടച്ചിട്ട കേന്ദ്രങ്ങള്‍ ശ്രദ്ധിക്കാനാരുംതന്നെയില്ല. പ്രവേശനത്തിന് നിരോധനമുണ്ടെങ്കിലും സ്ത്രീകളും കുട്ടികളുമടക്കം ധാരാളം സഞ്ചാരികളാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. ഇവര്‍ക്കാണ് മദ്യപന്‍മാരുടെയും മറ്റ് സാമൂഹ്യവിരുദ്ധരുടെയും ഉപദ്രവമേല്‍ക്കേണ്ടിവരുന്നത്.
ശക്തമായി പെയ്ത വേനല്‍മഴ കാരണം ഈ സ്ഥലങ്ങളില്‍ നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി സഞ്ചാരികളെത്തുന്ന ഇവിടെ യാതൊരു സുരക്ഷാമുന്‍കരുതലുകളുമില്ല.
എല്ലാ വര്‍ഷവും ഇവിടെ അപകടമരണം നടക്കുന്നത് പതിവാണ്. അപകടങ്ങള്‍ പലതും ശ്രദ്ധിക്കാനാളിത്താതുമൂലമാണ് ഉണ്ടാകുന്നത്. അപകടത്തില്‍പ്പെടുന്ന പലരും മദ്യലഹരിയിലാണെന്നുള്ളത് എടുത്തുപറയേണ്ടതാണ്. അധികൃതര്‍ ഗാര്‍ഡുമാരെയോ വളണ്ടിയര്‍മാരെയോ നിശ്ചയിക്കാത്തതുകൊണ്ട് ഇവിടെയെത്തുന്ന ആയിരകണക്കിന് സഞ്ചാരികളില്‍ നിന്ന് ലഭിക്കേണ്ട പണം സര്‍ക്കാരിന് നഷ്ടമാകുകയാണ്. വന്‍ പാരിസ്ഥിതിക പ്രാധാന്യമുള്ള ഇവിടങ്ങളില്‍ ഒഴിഞ്ഞ മദ്യകുപ്പികളും പ്ലാസ്റ്റിക്കുകളും കൊണ്ട് മാലിന്യങ്ങള്‍ നിറയുകയാണ്. ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയും തീരുമാനങ്ങളും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെങ്കില്‍ നിരവധി ടൂറിസ്റ്റുകളെത്തുന്ന ഈ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ സ്ഥിരമായി അപകടമേഖലയും സഞ്ചാരികളുടെ പേടി സ്വപ്‌നവുമാകും.

Latest