Connect with us

Gulf

പുതിയ സേവന പദ്ധതികളുമായി 'സഹായി'

Published

|

Last Updated

ദോഹ: പന്ത്രണ്ടു വര്‍ഷമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്ഥാനമായി ജീവകാരു ണ്യസേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന “സഹായി” സേവനവഴിയില്‍ പുതിയ പദ്ധതികളാവിഷ്‌കരിക്കുന്നു. പത്തു കോടിയോളം രൂപ മുടക്കുമുതല്‍ കണക്കാക്കപ്പെടുന്ന വിപുലമായ കാരുണ്യ ആശ്വാസപദ്ധതികള്‍ക്കാണ് “സഹായി” രൂപം നല്‍കിയിരിക്കുന്നത്. ഡയാലിസിസ് സെന്റര്‍, ആംബുലന്‍സ് സര്‍വ്വീസ്, മൊബൈല്‍ ഐ.സി.യു, ലാബ്, ഫാര്‍മസി, സ്‌കാനിംഗ് സെന്റര്‍, അനിവാര്യമായ അനുബന്ധ സൗകര്യങ്ങള്‍ എന്നിവയടങ്ങുന്നതാണ് പദ്ധതിയെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ചികിത്സാസഹായം, സന്നദ്ധരക്തദാനം, ലാബറട്ടറി സേവനങ്ങള്‍, റമസാന്‍ ഇഫ്താര്‍, തലാസീമിയ ബാധിച്ച കുട്ടികള്‍ക്കായുള്ള മരുന്ന് വിതരണം, മെഡിക്കല്‍ കൗണ്‍സിലിംഗ് , രോഗി പരിചരണം, മൃതദേഹപരിപാലനം, സൗജന്യ ഔഷധ ഭക്ഷണ വിതരണം, ആരോഗ്യബോധവല്‍കരണ സംരംഭങ്ങള്‍, അപകടരംഗങ്ങളില്‍ സേവനനിരത രാകുന്ന വളണ്ടിയര്‍മാര്‍, തുടങ്ങിയ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളിലൂടെ “സഹായി” ഇതിനകം സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. സമൂഹം ആവശ്യപ്പെടുന്ന ഈ പദ്ധതിയുടെ സാക്ഷാല്‍ക്കാരത്തിനായി സമൂഹത്തിന്റെ വിവിധതുറകളിലുള്ള നല്ലവരായ ആളുകളുടെ പങ്കാളിത്തവും സഹായസഹകരണവും ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുന്നു. പത്രസമ്മേളനത്തില്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, നാസര്‍ ചെറുവാടി, അബ്ദുല്‍ ഗഫൂര്‍ , ബഷീര്‍ തുവാരിക്കല്‍, ഇസ്മാഈല്‍ ടി.എ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാവുന്ന നമ്പര്‍ 55513959 , 33180381