അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് തള്ളണമെന്ന് രാജകുടുംബം ആവശ്യപ്പെടും

Posted on: April 22, 2014 3:04 pm | Last updated: April 23, 2014 at 6:15 pm

PATHMANABHA SWAMI TEMPLEന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്ര ഭരണത്തിലെ വീഴ്ചകള്‍ തുറന്നുകാട്ടുന്ന അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ട് തള്ളണമെന്ന് രാജകുടുംബം. ബുധനാഴ്ച റിപ്പോര്‍ട്ട് പരിഗണിക്കാനിരിക്കെയാണ് രാജകുടുബത്തിന്റെ നിലപാട് മാറ്റം. ഇത് സംബന്ധിച്ച മറുപടി സത്യവാങ്മൂലം രാജകുടുംബം നാളെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും.
ആശയവിനിമയം നടത്താതെ ഏകപക്ഷീയമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും രാജകുടുംബം ആരോപിക്കുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ വേണുഗോപാലുമായുള്ള ചര്‍ച്ചയിലാണ് റിപ്പോര്‍ട്ടിനെ പൂര്‍ണ്ണമായും എതിര്‍ക്കാന്‍ രാജകുടുംബം തീരുമാനിച്ചിരിക്കുന്നത്.