ഹിന്ദു പ്രദേശങ്ങളില്‍ നിന്ന് മുസ്ലിംകളെ ഒഴിപ്പിക്കണം: പ്രവീണ്‍ തൊഗാഡിയ

Posted on: April 21, 2014 4:56 pm | Last updated: April 21, 2014 at 4:56 pm

praveen thogadiaരാജ്‌കോട്ട്: വിഷലിപ്തമായ ആഹ്വാനവുമായി വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ വീണ്ടും രംഗത്ത്. രാജ്യത്ത് ഹിന്ദുക്കള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് മുസ്ലിംകളെ ഒഴിപ്പിക്കണമെന്നാണ് വി എച് പി നേതാവിന്റെ പുതിയ ജല്‍പ്പനം. ഇത്തരം സ്ഥലങ്ങളില്‍ ഭൂമി വാങ്ങാന്‍ മുസ്ലിംകളെ അനുവദിക്കരുതെന്നും തൊഗാഡിയ അനുയായികളോട് ആഹ്വാനം ചെയ്തു.

ഗുജറാത്തിലെ ഭാവ്‌നഗറില്‍ മേഖാനി സര്‍ക്കിളില്‍ ഒരു മുസ്ലിം ബിസിസനസുകാരന്‍ വാങ്ങിയ വീട് ഉപരോധിക്കുന്ന വി എച്ച് പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി എത്തിയതായിരുന്നു തൊഗാഡിയ. വ്യാപാരി വീട് ഒഴിയാന്‍ തയ്യാറായില്ലെങ്കില്‍ ബലമായി പിടിച്ചുവാങ്ങി ബജ്‌റംഗ് ദളിന്റെ ബോര്‍ഡ് സ്ഥാപിക്കാനും തൊഗാഡിയ നിര്‍ദേശം നല്‍കി.

ഹിന്ദുക്കളുടെ ഭൂമി മുസ്ലിംകള്‍ വാങ്ങുന്നത് തടയാന്‍ സമുദായങ്ങള്‍ തമ്മില്‍ വസ്തു കൈമാറം ചെയ്യുന്നത് നിരോധിച്ച് നിയമം പാസ്സാക്കണമെന്നും അല്ലെങ്കില്‍ വില്‍പ്പന നടന്ന ഇത്തരം സ്ഥലങ്ങള്‍ പിടിച്ചടക്കി നിയമനടപടികള്‍ നിട്ടിക്കൊണ്ടുപോകണമെന്നും തൊഗാഡിയ പറഞ്ഞു.