നെഹ്‌റുവിനെ പ്രകീര്‍ത്തിച്ച് അഡ്വാനി

    Posted on: April 21, 2014 1:47 am | Last updated: April 21, 2014 at 2:49 pm

    Advani, national opposition leader and member of the Indian parliament, speaks to newsmen in New Delhi.ഭോപ്പാല്‍: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിനെ പ്രകീര്‍ത്തിച്ച് ബി ജെ പി നേതാവ് എല്‍ കെ അഡ്വാനി രംഗത്ത്. മധ്യപ്രദേശില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്കൊപ്പം ജവഹര്‍ലാല്‍ നെഹ്‌റുവിനെയും അഡ്വാനി പ്രകീര്‍ത്തിച്ചത്. രാജ്യത്ത് ശക്തമായ ജനാധിപത്യ സംവിധാനമുണ്ടാക്കുന്നതില്‍ ഇരുവരും മുഖ്യ പങ്ക് വഹിച്ചതായി അഡ്വാനി പറഞ്ഞു.
    രാജ്യത്തെ ജനാധിപത്യ ഘടന ശക്തിപ്പെട്ടത് ഗാന്ധിജി, നെഹ്‌റു, ഡോ. ബി ആര്‍ അംബേദ്കര്‍, ശ്യാമപ്രസാദ് മുഖര്‍ജി തുടങ്ങിയവരുടെ പ്രവര്‍ത്തനം കൊണ്ടാണ്. രാജ്യത്തിന്റെ ഭരണഘടനക്ക് രൂപം നല്‍കുന്നതില്‍ ഇവരെല്ലാവരും അവരുടേതായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് അഡ്വാനി പറഞ്ഞു.