Ongoing News
മുംബൈയിലെ പ്രചാരണം സോണിയ റദ്ദാക്കി

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുംബൈയില്‍ പരിപാടികളില്‍ പങ്കെടുക്കാനിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രചാരണ പരിപാടി റദ്ദാക്കി. ആരോഗ്യകരമായ കാരണങ്ങളാണ് പ്രചാരണ പരിപാടികളില്‍ നിന്ന് സോണിയയെ പിന്തിരിപ്പിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍, സോണിയയുടെ അഭാവത്തില്‍ മകനും കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ രാഹുല്‍ ഗാന്ധി പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. കേന്ദ്ര കൃഷി മന്ത്രിയും എന്‍ സ പി അധ്യക്ഷനുമായ ശരത് പവാറും യോഗങ്ങളില്‍ പങ്കെടുക്കും. കേന്ദ്ര മന്ത്രി ഗുലാംനബി ആസാദ് റാലികളില്‍ പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ട്.
---- facebook comment plugin here -----