വ്യാപാരിയുടെ വയറ്റില്‍ 12 സ്വര്‍ണ ബിസ്‌ക്കറ്റുകള്‍!

Posted on: April 19, 2014 5:02 pm | Last updated: April 19, 2014 at 10:03 pm

golden biscutsന്യൂഡല്‍ഹി: വ്യാപാരിയുടെ വയറ്റിനുള്ളില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 12 സ്വര്‍ണ ബിസ്‌ക്കറ്റുകള്‍. കുപ്പിയുടെ മൂടി അബദ്ധത്തില്‍ വിഴുങ്ങിയെന്നും അത് പുറത്തെടുക്കണമെന്നും ആവശ്യപ്പെട്ട് ചികിത്സ തേടിയ 63കാരനെ പരിശോധിച്ചപ്പോഴാണ് വയറ്റില്‍ ബിസ്‌ക്കറ്റുകള്‍ കണ്ടെത്തിയത്. കുപ്പിയുടെ മൂടി വയറ്റില്‍ ഉണ്ടായിരുന്നില്ല താനും.

ഏപ്രില്‍ ഒന്‍പതിനാണ് ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. എന്നാല്‍ സംഭവം പുറത്തുവരുന്നത് ഇപ്പോഴാണ്. ഡോക്ടര്‍മാര്‍ വിവരമറിയിച്ചിതിനെ തുടര്‍ന്ന് കസ്റ്റംസ് അധികൃതരും പോലീസും ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

കള്ളക്കടത്തിനായി ഇയാള്‍ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ വിഴുങ്ങുകയായിരുന്നുവെന്നും എന്നാല്‍ പുറത്തെടുക്കാനാകാതെ വന്നപ്പോള്‍ ആശുപത്രിയില്‍ എത്തുകയായിരുന്നുവെന്നുമാണ് പോലീസ് നിഗമനം.