താനൂരിലെ ലീഗ് ഗുണ്ടാ വിളയാട്ടം; പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Posted on: April 19, 2014 8:46 am | Last updated: April 19, 2014 at 8:46 am

ggggതാനൂര്‍: സുന്നിപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട ലീഗ് ഗുണ്ടകളെ സംരക്ഷിക്കുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ചും കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ താനൂര്‍ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
താനൂര്‍ ബ്ലോക്ക് പരിസരത്ത് നിന്ന് പ്രകടനമായെത്തിയ മാര്‍ച്ച് സ്റ്റേഷന്‍ പരിസരത്ത് പോലീസ് തടഞ്ഞു. എസ് വൈ എസ് ജില്ലാ സെക്രട്ടറി അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജനാധിപത്യരീതിയില്‍ സമാധാനത്തോടെ പ്രവര്‍ത്തിക്കുന്ന സുന്നിപ്രവര്‍ത്തകരെ ഒരു പ്രകോപനവുമില്ലാതെ സംഘടിച്ചെത്തി അക്രമിച്ച ലീഗ് ഗുണ്ടകളെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ ഹാജരാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അക്രമം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാകാത്തത് പോലീസും പ്രതികളും തമ്മിലുള്ള ഒത്തുകളി തെളിയിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച ് ഇ ജയന്‍, എ പി സുബ്രഹ്മണ്യന്‍, എ പി മുഹമ്മദ് ശരീഫ്, എം ഹംസു തുടങ്ങിയവര്‍ സംസാരിച്ചു. കെ എന്‍ എസ് തങ്ങള്‍, ഒ മുഹമ്മദ്, ശക്കീര്‍ അഹ്‌സനി മീനടത്തൂര്‍, അബ്ദുസ്സമദ് മുട്ടന്നൂര്‍, ശക്കീര്‍ സഖാഫി, സി പി മുഹമ്മദ് മുസ്തഫ അഹ്‌സനി, എം പി നൗശാദ് സഖാഫി, സി സൂഫിക്കുട്ടി സഖാഫി, ബാവഹാജി, അബ്ദുര്‍റഹ്മാന്‍ സഖാഫി, അക്കര ഹംസ, ഫൈസല്‍ പി ടി തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ എസ് വൈ എസ് സര്‍ക്കിള്‍ സെക്രട്ടറി എ പി ഇസ്മാഈല്‍ ശസ്ത്രക്രിയക്ക് വിധേയനായി ചികിത്സയിലാണ്. എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയത്.