പുന:പ്രതിഷ്ഠ ബ്രഹ്മകലശോത്സവം 21 മുതല്‍ 24 വരെ

Posted on: April 19, 2014 12:08 am | Last updated: April 18, 2014 at 10:01 pm

കാസര്‍കോട്: മാണിമൂല ധൂമാവതി ദൈവസ്ഥാനവും ഉപദൈവങ്ങളും തറവാട് വീട് പുന:പ്രതിഷ്ഠ ബ്രഹ്മകലശോത്സവവും വാര്‍ഷികോത്സവവും 21 മുതല്‍ 24 വരെ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ആഘോഷ പരിപാടിയുടെ ഭാഗമായി ഗണപതിഹോമം, ധാര്‍മിക സഭ, തന്ത്രിവര്യന്‍മാര്‍ക്ക് സ്വീകരണം, വിവിധ പൂജാധി കര്‍മങ്ങള്‍ നടക്കും. ധാര്‍മികസഭയുടെ ഉദ്ഘാടനം സുബ്രായ തന്ത്രി കുണ്ടാര്‍ നിര്‍വഹിക്കും.
22നു രാത്രി 8.30ന് ഭജന, 9.30ന് സാംസ്‌കാരിക പരിപാടി എന്നിവയും നടക്കും. 23ന് രാവിലെ 7.30ന് പ്രതിഷ്ഠയും, ബ്രഹ്മകലശാഭിഷേകവും തുടര്‍ന്ന് ഗുളികന്‍, കുറത്തിയമ്മ, പഞ്ചുരുളി, മൂകാംബിക ഗുളികന്‍ എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടും.
പത്രസമ്മേളനത്തില്‍ സീതാരാമ റാവു, നാരായണ പൂജാരി, സീന പൂജാരി, താരാനാഥ, സുരേഷ് സുവര്‍ണ, രമണി ടീച്ചര്‍ സംബന്ധിച്ചു.