Connect with us

Kasargod

എസ് വൈ എസ് ജില്ലയില്‍ രണ്ട് സാന്ത്വനം ശില്‍പ്പശാലകള്‍ സംഘടിപ്പിക്കും

Published

|

Last Updated

കാസര്‍കോട്: എസ് വൈ എസ് ജില്ലയിലെ രണ്ട് കേന്ദ്രങ്ങളില്‍ സാന്ത്വന ശില്‍പശാലകള്‍ സംഘടിപ്പിക്കും. ഈമാസം 30ന് ചെറുവത്തൂര്‍ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തിലും കാസര്‍കോട് സുന്നി സെന്റര്‍ ഓഡിറ്റോറിയത്തിലും സംഘടിപ്പിക്കുന്ന ശില്‍പശാലക്ക് സംസ്ഥാന പ്രതിനിധികള്‍ നേതൃത്വം നല്‍കും.

എസ് വൈ എസ് ആചരിച്ചുവരുന്ന ആരോഗ്യ ബോധവത്കരണ-സ്ത്രീ-യുവജന ശാക്തീകരണ പദ്ധതിയായ മിഷന്‍ 2014ന്റെ ഭാഗമായാണ് സോണ്‍ തലങ്ങളില്‍ സാന്ത്വന സംഗമങ്ങളും ശില്‍പശാലയും സംഘടിപ്പിക്കുന്നത്. തൃക്കരിപ്പൂര്‍, പരപ്പ, ചെറുവത്തൂര്‍, ഹൊസ്ദുര്‍ഗ് എന്നീ നാലു സോണുകളിലെ യൂനിറ്റുകളില്‍ നിന്ന് തിരഞ്ഞെടുത്ത സാന്ത്വം വളണ്ടിയര്‍മാര്‍ ചെറുവത്തൂര്‍ സുന്നി സെന്ററില്‍ നടക്കുന്ന ശില്‍പശാലയില്‍ സംബന്ധിക്കും.
മഞ്ചേശ്വരം, കുമ്പള, മുള്ളേരിയ, കാസര്‍കോട്, ഉദുമ എന്നീ സോണുകളിലെ യൂനിറ്റുകളില്‍ തിരഞ്ഞെടുത്ത സാന്ത്വനം വളണ്ടിയര്‍മാര്‍ കാസര്‍കോട്ടെ ശില്‍പശാലയിലും പങ്കാളികളാകും.
സംസ്ഥാന എസ് വൈ എസ് സാമൂഹ്യ ക്ഷേമവിഭാഗം ട്രെയിനര്‍മാരായ സ്വാദിഖ് വെളിമുക്ക്, ജഅ്ഫര്‍ ചേലക്കര, നാസര്‍ ചെറുവാടി എന്നിവര്‍ ശില്‍പശാലയില്‍ പരിശീലനം നല്‍കും.
മിഷന്‍ 2014ന്റെ ഭാഗമായി യൂനിറ്റുകള്‍ സംഘടിപ്പിച്ച ഹെല്‍ത്ത് സ്‌കൂളുകളില്‍നിന്നാണ് സാന്ത്വനം വളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നത്. പദ്ധതി ഭാഗമായുള്ള ഹെല്‍ത്ത് സ്‌കൂള്‍, ഫാമിലി സ്‌കൂള്‍, മാതൃസംഗമം, സഹോദരീ സംഗമം, സാന്ത്വനം ക്ലബ്, സാന്ത്വനം കേന്ദ്രങ്ങള്‍, പാലിയേറ്റീവ് കെയര്‍ യൂനിറ്റ്, സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, തുടര്‍ ചികിത്സാ പദ്ധതികള്‍, മെഡിക്കല്‍ കാര്‍ഡ് വിതരണം, മെഡിക്കല്‍ എക്വിപ്‌മെന്റ്‌സ് വിതരണം, സാന്ത്വനം പരിചരണ വാര്‍ഡുകള്‍ തുടങ്ങിയവ സംഘടിപ്പിച്ചുവരുന്നു.

Latest