Connect with us

Malappuram

വിജയത്തിളക്കത്തില്‍ പെണ്‍കുട്ടികള്‍ മുന്നില്‍

Published

|

Last Updated

വണ്ടൂര്‍: എസ് എസ് എല്‍ സി ഫലം കഴിഞ്ഞദിവസം പുറത്തുവന്നപ്പോള്‍ ജില്ലയുടെ വിജയത്തില്‍ തിളങ്ങി നിന്നത് പെണ്‍കുട്ടികള്‍. എല്ലാ വിഷയങ്ങളിലും കൂടുതല്‍ എ പ്ലസ് നേടിയത് പെണ്‍കുട്ടികളാണ്.
ആണ്‍കുട്ടികളേക്കാള്‍ ഇരട്ടിയോളം പെണ്‍കുട്ടികളാണ് എ പ്ലസ് കരസ്ഥമാക്കിയിട്ടുള്ളത്. ജില്ലയില്‍ 2056 പേരാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. ഇതില്‍ 1356 പേരും പെണ്‍കുട്ടികളാണ്. ആണ്‍കുട്ടികളുടെ എണ്ണം 700.
മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ 519 പെണ്‍കുട്ടികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയപ്പോള്‍ ആണ്‍കുട്ടികളുടെ എണ്ണം 261ല്‍ ചുരുങ്ങി. തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലും സ്ഥിതി വ്യത്യസ്തമല്ല. തിരൂരില്‍ 606 പെണ്‍കുട്ടികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയപ്പോള്‍ 313 ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് എ പ്ലസ് നേടാനായത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ എ പ്ലസ് നേടിയതും തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലാണ്. വണ്ടൂരില്‍ 231 പെണ്‍കുട്ടികളും 126 ആണ്‍കുട്ടികളും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.

Latest