നുസ്‌റത് ദഅ്‌വാ കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

Posted on: April 17, 2014 11:31 pm | Last updated: April 17, 2014 at 11:31 pm

രണ്ടത്താണി : മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ രണ്ടത്താണി ജാമിഅ: നുസ്‌റതുല്‍ ഇസ്‌ലാമിന് കീഴിലെ സപ്ത വത്സര ദഅ്‌വാ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മത വിഷയങ്ങളില്‍ മുഖ്തസര്‍ ബിരുദത്തോടൊപ്പം പി ജി തലം വരെയുള്ള ഭൗതിക പഠനമാണ് പ്രധാനമായും കോഴ്‌സിലുള്ളത്. കൂടാതെ എഴുത്ത്, പ്രസംഗം, ബഹു ഭാഷാ പരിജ്ഞാനം, സംഘാടനം, വ്യക്തിത്വ വികസനം, മത താരതമ്യം, ആദര്‍ശം തുടങ്ങിയ മേഖലകളിലുള്ള പ്രാവീണ്യവും കോഴ്‌സ് വാഗ്ദാനം നല്‍കുന്നു. ഇന്ത്യക്കകത്തും പുറത്തുമുള്ള ഉന്നത കലാലയങ്ങളില്‍ നിയമാനുസൃതം ഉപരി പഠനത്തിനവസരമൊരുക്കുന്നതും കോഴ്‌സിന്റെ പ്രത്യേകതയാണ്.
പ്രവേശനമാഗ്രഹിക്കുന്നവര്‍ ഈ മാസം 23ന് രാവിലെ ~ഒമ്പത് മണിക്ക് പൂരിപ്പിച്ച അപേക്ഷാ ഫോറവുമായി നുസ്‌റത് ക്യാമ്പസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ംംം.ഷമാശമിൗെൃമവേ.ശി, ംംം.ഷമാശമിൗെൃമവേ.രീാ എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 9747 650 933, 9745 658 642, 9747 613 513.