Connect with us

National

ഝാര്‍ഖണ്ഡില്‍ മാവോവാദികള്‍ റെയില്‍ പാളം തകര്‍ത്തു

Published

|

Last Updated

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ലോക്‌സഭാ തെരെഞ്ഞെടുപ്പ് നടക്കുന്ന ഗിരിധി മണ്ഡലത്തില്‍ മാവോവാദികള്‍ റെയില്‍വേ ട്രാക്ക് തകര്‍ത്തു. സ്‌ഫോടനം നടത്തിയാണ് റെയില്‍വേ ട്രാക്ക് തകര്‍ത്തത്. ഈ പാതയിലെ റെയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ദാനിയക്കും ജോഗോശ്വര്‍ ബീഹാര്‍ സ്‌റ്റേഷനും ഇടയില്‍ രണ്ട് മീറ്ററോളം ട്രാക്കാണ് തകര്‍ക്കപ്പെട്ടത്. ഇതുവഴിയുള്ള ആറ് ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങുമെന്നും പാളത്തിന്റെ തരാര്‍ ഉച്ചയോടെ പരിഹരിക്കുമെന്നും റെയില്‍വേ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് രണ്ടാം ഘട്ട പോളിംഗ് പുരോഗമിക്കുകയാണ്. ഗിരിധി, റാഞ്ചി, ജംഷഡ്പൂര്‍, സിംഗ്ഭും, കുന്തി, ഹസാരിബാഗ് എന്നീ മണ്ഡലത്തിലാണ് ഇന്ന് പോളിംഗ് നടക്കുന്നത്. 14 മണ്ഡലങ്ങളാണ് ഝാര്‍ഖണ്ഡിലുള്ളത്.

Latest