നൈജീരിയയില്‍ സ്‌കൂള്‍ ആക്രമിച്ച് 200 വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയി

Posted on: April 15, 2014 10:40 pm | Last updated: April 16, 2014 at 7:02 am

terroristമൈദുഗുരി: നൈജീരിയയില്‍ സ്‌കൂള്‍ വളഞ്ഞ് 200ഒാളം വിദ്യാര്‍ഥിനികളെ ആയുധധാരികളായ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. വടക്ക് കിഴക്കന്‍ സംസ്ഥാനമായ ബോണോയിലെ ഒരു സ്‌കൂളിലാണ് സംഭവം. നിരവധി വാഹനങ്ങളുമായി എത്തി സ്‌കൂള്‍ വളഞ്ഞ ശേഷം തോക്ക് ചൂണ്ടി വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബോകോ ഹറാം തീവ്രവാദി സംഘടനയാണ് വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടു പോയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

2009ലെ ആഭ്യന്തര കലാപത്തിന് ശേഷം നൈജീരിയയില്‍ നിരവധി തവണ സ്‌കൂളുകള്‍ക്ക് നേരെ തീവ്രവാദി ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.