വി ചന്ദ്രശേഖരന്‍ അവാര്‍ഡ് സി ദിവാകരന്‍ എം എല്‍ എക്ക്

Posted on: April 15, 2014 7:47 am | Last updated: April 15, 2014 at 7:47 am

ആലപ്പുഴ: സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്ന വി ചന്ദ്രശേഖരന്റെ സ്മരണക്കായി മികച്ച നിയമസഭാ സാമാജികന് ഏര്‍പ്പെടുത്തിയ അവാര്‍ഡിന് മുന്‍ മന്ത്രിയും എം എല്‍ എയുമായ സി ദിവാകരന്‍ അര്‍ഹനായി. 30ന് വൈകീട്ട് നാലിന് അമ്പലപ്പുഴ ടൗണ്‍ ഹാളില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്റ് ആര്‍ പ്രസാദും സെക്രട്ടറി ടി ജെ ആഞ്ചലോസും അറിയിച്ചു. വിപ്ലവഗായിക പി കെ മേദിനി, മത്സ്യത്തൊഴിലാളി മേഖലയിലെ പ്രമുഖ സംഘാടകരായ അഡ്വ. വി വി ശശീന്ദ്രന്‍, ടി കെ തങ്കപ്പന്‍ മാസ്റ്റര്‍, ടി പീറ്റര്‍ എന്നിവര്‍ക്ക് പ്രത്യേ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും. തീരദേശത്ത് മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് എന്‍ഡോവ്‌മെന്റും നല്‍കും. ടി പുരുഷോത്തമന്‍ അനുസ്മരണ പ്രഭാഷണം നടത്തും. ജി സുധാകരന്‍ എം എല്‍ എ, പി തിലോത്തമന്‍ എം എല്‍ എ, ദേവദത്ത് ജി പുറക്കാട് സംസാരിക്കും.