Connect with us

Gulf

ദുബൈയില്‍ സഞ്ചരിക്കുന്ന മെഡിക്കല്‍ ലാബ്

Published

|

Last Updated

ദുബൈ: ഏറ്റവും പുതിയ ഉപകരണങ്ങളുമായി ദുബൈ ആരോഗ്യവകുപ്പിന്റെ കീഴില്‍ സഞ്ചരിക്കുന്ന മെഡിക്കല്‍ ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. പ്രമുഖ ഇലക്‌ട്രോണിക് സാധനങ്ങളുടെ നിര്‍മാതാക്കളായ സാംസങ്ങുമായി സഹകരിച്ചു നടത്തുന്ന മെഡിക്കല്‍ ലാബില്‍ രക്തം നല്‍കി 45 സെക്കന്റിനകം പരിശോധനാ ഫലം മൊബൈലില്‍ ലഭിക്കും.
പ്രമേഹം, രക്തത്തിലെ കൊഴുപ്പ് തുടങ്ങിയ വ്യാപകവും അപകടകരവുമായ രോഗങ്ങളെ നേരത്തെ തന്നെ കണ്ടെത്താന്‍ സഹായിക്കുന്ന തരം പരിശോധനകളാണ് സഞ്ചരിക്കുന്ന ലാബില്‍ സൗകര്യപ്പെടുക. ആരോഗ്യമന്ത്രാലയത്തിന്റെ രോഗ വിമുക്ത സമൂഹം എന്ന സന്ദേശം വ്യാപിപ്പിക്കന്നതിന്റെ ഭാഗമാണ് സാംസങ്ങുമായി സഹകരിച്ചു കൊണ്ടുള്ള പുതിയ ലാബ് സൗകര്യമെന്ന് മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറിയും ദുബൈ മെഡിക്കല്‍ സോണ്‍ ഡയറക്ടറുമായ നാസിര്‍ ഖലീഫ അല്‍ ബുദൂര്‍ പറഞ്ഞു.
പരിശോധനക്കു ശേഷം ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണിലേക്ക് വൈഫൈ സംവിധാനത്തിലൂടെ ഫലം എത്തിക്കാനും സഞ്ചരിക്കും ലാബില്‍ നിന്ന് സാധിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.