തമിഴ്‌നാട്ടില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസ്സുകാരനെ രക്ഷപ്പെടുത്തി

Posted on: April 14, 2014 4:16 pm | Last updated: April 14, 2014 at 11:33 pm

borewell-holeതിരുന്നെല്‍വേലി: തമിഴ്‌നാട്ടിലെ തിരുന്നെല്‍വേലി ശങ്കരന്‍കോവിലിന് സമീപം 400 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസ്സുകാരനെ രക്ഷപ്പെടുത്തി. അതിസാഹസികമായ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

ശങ്കരന്‍കോവിലിന് സമീപം കുതലപ്പേരിയില്‍ ഗണേഷന്റെ മകന്‍ ഹര്‍ഷനാണ് ഇന്ന് രാവിലെ പത്തിന് കുഴിയില്‍ വീണത്. അച്ചനോടൊപ്പം കൃഷി സ്ഥലത്തേക്ക് പോകവെയാണ് ഹര്‍ഷന്‍ കുഴിയില്‍ വീണത്. കുതിച്ചെത്തിയ ഫയര്‍ഫോഴ്‌സ് സേന കുഴല്‍കിണറിന്റെ കുഴിക്ക് സമീപം മറ്റൊരു കുഴി കുഴിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.