Connect with us

National

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍: കൊച്ചി ടീമിനെ സച്ചിന്‍ സ്വന്തമാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിനുള്ള കൊച്ചി ടീമിനെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സ്വന്തമാക്കി. ആന്ധ്രയിലെ പി വി പി വെഞ്ച്വഴ്‌സുമായി ചേര്‍ന്നാണ് സച്ചിന്‍ ടീമിനെ സ്വന്തമാക്കിയത്. ന്യൂഡല്‍ഹിയില്‍ ഇന്നായിരുന്നു ടീം ലേലം.

കൊല്‍ക്കത്ത ടീമിനെ സ്‌പൈനിലെ അത്‌ലറ്റിക്കോ മാഡ്രിഡ് ക്ലബ്ബുമായി ചേര്‍ന്ന് സൗരവ് ഗാംഗുലി സ്വന്തമാക്കി. പൂനെ ടിമിനെ സല്‍മാന്‍ ഖാനും ബംഗളൂരു ടീമിനെ സണ്‍ഗ്രൂപ്പും ഡല്‍ഹി ടീമിനെ ഡെന്‍ നെറ്റ് വര്‍ക്കുമാണ് സ്വന്തമാക്കിയത്.

ടെന്നീസ് താരം മഹേഷ് ഭൂപതിയും കൊച്ചി രണ്ടാമത്തെ ഒപ്ഷനായി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സച്ചിന് തന്നെ കൊച്ചി ടീം ലഭിക്കുകയായിരുന്നു. ലേലത്തില്‍ പങ്കെടുക്കാനുളള തിയ്യതി വെളളിയാഴ്ച്ച അവസാനിപ്പിച്ചപ്പോള്‍ 30 ഫ്രാഞ്ചൈസികളാണ് ടീമുകള്‍ക്കായി രംഗത്തുണ്ടായിരുന്നത്.