ബൂത്ത് ഏജന്റിനെ മര്‍ദിച്ച സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Posted on: April 13, 2014 9:38 am | Last updated: April 13, 2014 at 9:38 am

arrestമഞ്ചേരി: വോട്ടെടുപ്പിനിടയില്‍ യു ഡി എഫ് ബൂത്ത് ഏജന്റിനെയും പ്രവര്‍ത്തകരെയും മര്‍ദിച്ച കേസില്‍ മൂന്ന് എല്‍ ഡി എഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ആനക്കയം സ്വദേശികളായ മദാരി അസീം, മുഹമ്മദലി, സഹീര്‍ എന്നിവരെയയാണ് എസ് ഐ സി കെ നാസര്‍ അറസ്റ്റ് ചെയ്തത്.

ആനക്കയം 122 ാം നമ്പര്‍ ബൂത്തില്‍ വോട്ടു ചെയ്യാനെത്തിയ അലവിയുടെ ക്രമനമ്പറില്‍ സ്ത്രീയുടെ ഫോട്ടോയാണ് വോട്ടേഴ്‌സ് ലിസ്റ്റില്‍ കാണപ്പെട്ടത്. വോട്ട് ചെയ്യുന്നതില്‍ നിന്ന് ആദ്യം ഇയാളെ വിലക്കിയതോടെ ബഹളമായി. എല്‍ ഡി എഫ് ബൂത്ത് ഏജന്റുമാര്‍ ഇയാളെ തിരിച്ചറിഞ്ഞു വോട്ട് ചെയ്യിക്കാന്‍ ശ്രമം നടത്തി.
ഇതേ സമയം 120 ാം നമ്പര്‍ യു ഡി എഫ് ബൂത്ത് ഏജന്റ്‌ഫൈസല്‍ സ്ഥലത്തെത്തി ഇടപ്പെട്ടതോടെയാണ് സംഘട്ടനം. പോലീസ് സംഭവത്തില്‍ രണ്ട് കേസെടുത്തു.
കാരക്കുന്ന് പഞ്ചായത്ത് ഓഫീസിന് സമീപം നടന്ന യു ഡി എഫ് – എല്‍ ഡി എഫ് സംഘര്‍ഷത്തിലും മഞ്ചേരി പോലീസ് കേസെടുത്തു.
കണ്ടാലറിയാവുന്ന 200 ഓളം പേര്‍ക്കെതിരെയാണ് കേസ്.