Connect with us

Ongoing News

ഹിന്ദിവിരുദ്ധത മറന്ന് ഡി എം കെ സ്ഥാനാര്‍ഥികള്‍

Published

|

Last Updated

കോയമ്പത്തൂര്‍: കരുണാനിധിയുടെ ഡി എം കെക്ക് ഹിന്ദിയുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അത് ഹിന്ദിവിരുദ്ധ സമരങ്ങളുമായി ബന്ധപ്പെട്ട് മാത്രമാണ്. ദ്രാവിഡ മുന്നേറ്റ കഴകം എന്ന പാര്‍ട്ടി തന്നെ പച്ചപിടിച്ചത് ഹിന്ദിവിരുദ്ധ സമരങ്ങളിലൂടെയാണ്. കരുണാനിധിയുടെ പ്രസംഗങ്ങളില്‍ ഹിന്ദിക്കാര്‍ക്കെതിരെ തീ തുപ്പാറുണ്ട്. മോദിയെയും മറ്റും പരാമര്‍ശിക്കുമ്പോള്‍ ഇതു കേള്‍ക്കാറുമുണ്ട്. തമിഴ് സംരക്ഷണവും പ്രസംഗത്തില്‍ കടന്നു വരാറുണ്ട്. എന്നാല്‍, അക്കാലമൊക്കെ പോയി മറഞ്ഞിരിക്കുന്നു. ഹിന്ദി വിരോധം പാര്‍ട്ടിക്കോ, മറ്റു നേതാക്കള്‍ക്കോ പഴയതുപോലെ ഇല്ലെന്നാണ് പുതിയ വാര്‍ത്തകള്‍.
പാര്‍ട്ടിയുടെ “താര പ്രചാരക ഖുശ്ബുവിന്റെ പ്രചാരണമാണ് ഇതിനുള്ള തെളിവ് നല്‍കുന്നത്. ഹിന്ദി ഹൃദയഭൂമിയില്‍ ജനിച്ച അവര്‍ക്ക് ഹിന്ദി വിരോധമൊന്നുമില്ലെന്നു മാത്രമല്ല ഹിന്ദി വേണ്ടിടത്ത് അതുപയോഗിക്കുന്നതിനും മടിയില്ല. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയപ്പോള്‍ യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും ഉത്തരേന്ത്യന്‍ തൊഴിലാളികളായിരുന്നു. അതുകൊണ്ട് മാതൃഭാഷയായ ഹിന്ദിയില്‍ വോട്ടഭ്യര്‍ഥിച്ചാണ് ഖുശ്ബു അവരെ കൈയിലെടുത്തത്.

 

Latest