Connect with us

Ongoing News

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

റായ്പൂര്‍: ഛത്തീസ്ഗഡില്‍ രണ്ടിടങ്ങളിലുണ്ടായ മാവോയിസ്റ്റ് ആക്രമണങ്ങളില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരും ഏഴ് തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമടക്കം 14 പേര്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് ഭീഷണിയുള്ള ബസ്തറിലും ബീജാപൂരിലുമാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബീജാപൂരില്‍ തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്കുശേഷം മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥര്‍ക്കുനേരെയാണ് ആക്രമണം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബസിനുനേരെയാണ് ആക്രമണമുണ്ടായത്. ബസില്‍ 12 പേരുണ്ടായിരുന്നു. ഇതില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. ബസ്തറിലെ സുക്മയില്‍ ആംബുലന്‍സില്‍ സഞ്ചരിക്കുകയായിരുന്നവര്‍ക്കുനേരെയാണ് രമ്ടാമത്തെ ആക്രമണമുണ്ടായത്. ഇതില്‍ മൂന്നു ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ബസ്തറില്‍ പോരാട്ടം ജവാന്‍മാരും നക്‌സലുകളും തമ്മില്‍ പോരാട്ടം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഛത്തീസ്ഗഡിലെ ബസ്‌റില്‍ കഴിഞ്ഞ 10ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെയുണ്ടായ ആക്രമണങ്ങളില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു.

ഛത്തീസ്ഗഡില്‍ മൂന്നു ഘട്ടങ്ങളിലായിട്ടാണ് തെരെഞ്ഞെടുപ്പ്. ഇതില്‍ ഒരു ഘട്ടം മാത്രമേ ഇപ്പോള്‍ കഴിഞ്ഞിട്ടുള്ളൂ. ഛത്തീസ്ഗഡില്‍ തെരെഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നും തെരെഞ്ഞെടുപ്പിനിടെ ആക്രമണം നടത്തുമെന്നും മാവോയിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടും വേണ്ട സുരക്ഷാ നടപടികള്‍ സ്വീകരിച്ചില്ല എന്ന് വിമര്‍ശനമുണ്ട്.

Latest