കോണ്‍ഗ്രസിന് സീറ്റ് കിട്ടില്ലെന്ന് പിണറായി

Posted on: April 10, 2014 9:24 am | Last updated: April 10, 2014 at 9:24 am

pinarayi-vijayanകണ്ണൂര്‍: കോണ്‍ഗ്രസിന് കേരളത്തില്‍ നിന്ന് ഒറ്റ സീറ്റ് പോലും കിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പോളിംഗ് ബൂത്തുകളില്‍ രാവിലെത്തന്നെയുള്ള തിരക്ക് കോണ്‍ഗ്രസിനോടുള്ള ജനങ്ങളുടെ അമര്‍ഷമാണ് കാണിക്കുന്നത്. യു ഡി എഫും സംസ്ഥാന സര്‍ക്കാറും ഈ തെരെഞ്ഞെടുപ്പോടെ തകരുമെന്നും പിണറായി വിജയന്‍ കണ്ണൂരില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം പറഞ്ഞു.