പാകിസ്ഥാനില്‍ സ്‌ഫോടനം: 23 മരണം

Posted on: April 9, 2014 12:42 pm | Last updated: April 9, 2014 at 4:07 pm

pakistan

റാവല്‍പിണ്ടി: പാകിസ്ഥാനിലെ റാവല്‍ പിണ്ടി നഗരത്തിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. 73 പേര്‍ക്ക് പരുക്കേറ്റു. തിരക്കേറിയ പച്ചക്കറി മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. ഇന്ന് രാവിലെ ഒമ്പത് മണിയോടുകൂടിയാണ് സ്‌ഫോടനം നടന്നത്. അതിശക്തമായ സ്‌ഫോടനമായതിനാള്‍ മരണസംഖ്യ ഇനിയും വര്‍ധിച്ചേക്കും.

അഞ്ച് കിലോഗ്രാമോളം സ്‌ഫോടക വസ്തുക്കള്‍ ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പരുക്കേറ്റവരെ പാകിസ്ഥാനിലെ പ്രധാന ആതുരാലയമായ പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു.