ജില്ലയില്‍ കുറഞ്ഞ വോട്ടര്‍മാരുള്ളത് കുറിച്യാട് ബൂത്തില്‍

Posted on: April 9, 2014 12:42 am | Last updated: April 9, 2014 at 12:42 am

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ 67-ാം നമ്പര്‍ ബൂത്തിലാണ് (കുറിച്യാട് ഏകാദ്ധ്യാപക വിദ്യാലയം) ജില്ലയില്‍ ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത്. 69 പുരുഷന്മാരും 73 സ്ത്രീകളും ഉള്‍പ്പെടെ 142 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. ഏറ്റവും കൂടുതലുള്ളത് മാനന്തവാടി നിയോജക മണ്ഡലത്തിലെ 80-ാം നമ്പര്‍ (സേക്രട്ട്ഹാര്‍ട്ട് എച്ച്.എസ്.എസ്. ദ്വാരക) ബൂത്തിലാണ്. 774 പുരുഷ•ാരും 806 സ്ത്രീകളുമുള്‍പ്പെടെ 1580 പേര്‍.
കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ ഏറ്റവും കുറഞ്ഞ വോട്ടര്‍മാരുള്ളത് 97-ാം നമ്പര്‍ ബൂത്തിലാണ് (ജി.എല്‍.പി.എസ്. കുറിച്യാര്‍മല) 129 പുരുഷന്മാരും 135 സ്ത്രികളും ഉള്‍പ്പെടെ 264 പേര്‍. കൂടുതല്‍ 118 ാം നമ്പര്‍ (ഹരിശ്രീ ഗ്രന്ഥശാല മാനിവയല്‍) ബൂത്തിലാണ്. 735 പുരുഷന്മാരും 811 സ്ത്രീകളുമുള്‍പ്പെടെ 1546 പേര്‍.
ബത്തേരി നിയോജക മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് 108 ാം നമ്പര്‍ ബൂത്തായ സെന്റ്‌ജോസഫ് എച്ച്.എസ്.എസ്. ബത്തേരിയിലാണ്.
755 പുരുഷന്മാരും 778 സ്ത്രീകളും ഉള്‍പ്പെടെ 1533 പേര്‍. മാനന്തവാടി നിയോജക മണ്ഡലത്തില്‍ ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് 8 ാം നമ്പര്‍ (ജി.എച്ച്.എസ്.എസ്. വാളാട്) ബൂത്തിലാണ്, 378 പുരുഷ•ാരും 378 സ്ത്രീകളും ഉള്‍പ്പെടെ 756 പേര്‍. സ്ത്രീ വോട്ടര്‍മാരുടെയും പുരുഷ വോട്ടര്‍മാരുടെയും എണ്ണം തുല്യമാകുന്ന സംസ്ഥാനത്തെ ഏകബൂത്തും ഇതാണ്.
ഏറ്റവും ഒടുവില്‍ ലഭ്യമായ കണക്കനുസരിച്ച് 12,29,815 വോട്ടര്‍മാരാണ് വയനാട് ലോകസഭാ മണ്ഡലത്തില്‍. കൂടുതല്‍ വോട്ടര്‍മാരുള്ളത് ബത്തേരിയിലാണ്-204503 പേര്‍. ഏറനാട് ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. നിയോജക മണ്ഡലങ്ങളില്‍ ഇപ്പോഴുള്ള വോട്ടര്‍മാരുടെ കണക്ക്: പുരുഷന്‍, സ്ത്രീ, ആകെ എന്ന ക്രമത്തില്‍. മാനന്തവാടി: 86145, 88462, 174607. ബത്തേരി: 100872,103631, 204503. കല്‍പറ്റ:86632, 89814, 176446. തിരുവമ്പാടി: 74515, 76464, 150979. ഏറനാട്:74165, 73825, 147990. നിലമ്പൂര്‍ : 89653, 95303, 184956.വണ്ടൂര്‍ : 92213, 98121, 190334.