അനുഭവ സമ്പത്തിനെ വെല്ലുമോ?

    Posted on: April 9, 2014 12:15 am | Last updated: April 9, 2014 at 12:15 am

    കഴിഞ്ഞ 23 വര്‍ഷമായി തങ്ങള്‍ കൈവശം വെക്കുന്ന ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇത്തവണ 40,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടതു സ്ഥാനാര്‍ഥി എ സമ്പത്ത് വിജയിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ നേട്ടം പ്രതീക്ഷിക്കുന്ന ഇവിടെ നിലവില്‍ സമ്പത്തിനനുകൂലമായ തരംഗമാണുള്ളതെന്നും എല്‍ ഡി എഫ് നേതാക്കള്‍ ആണയിടുന്നു. യു ഡി എഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണക്കു നേരെ ആക്രമണം നടന്നുവെന്ന പ്രചാരണം തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ അവസാന ആയുധമാണെന്നും ഇത് വിലപ്പോവില്ലെന്നും ഉറപ്പിച്ച് പറയുന്ന നേതാക്കള്‍ പരാജയം ഉറപ്പായോതോടെയാണ് പുതിയ തന്തരവുമായി രംഗത്തത്തെത്തിയിരിക്കുന്നത്.
    എന്നാല്‍, യു ഡി എഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്ന് ആറ്റിങ്ങല്‍ മണ്ഡലം യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ക്കല കഹാര്‍ എം എല്‍ എ അവകാശപ്പെട്ടു. വര്‍ഷങ്ങളായി വികസനമെന്തെന്നറിയാതെ കിടക്കുന്ന പ്രദേശമായ ആറ്റിങ്ങല്‍ മണ്ഡലത്തിന് മാറ്റം വരണമെന്ന് വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നുണ്ട്. അതിനാല്‍ ഇത്തവണ ജനങ്ങള്‍ മാറ്റി ചിന്തിക്കുമെന്ന് ഉറപ്പാണ്.