കശ്മീരില്‍ ഏറ്റമുട്ടലില്‍ സൈനികനും പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു

Posted on: April 8, 2014 8:29 am | Last updated: April 8, 2014 at 10:03 am

kashmirശ്രീനഗര്‍: കുപ്‌വാര ജില്ലയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും സൈനികനും കൊല്ലപ്പെട്ടു. ഇന്നലെ രാത്രി നടന്ന ഏറ്റമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ഒരു തീവ്രവാദിയെ സൈന്യം വധിച്ചു എന്നാണ് അറിയുന്നത്.