ഓഡിറ്റോറിയങ്ങളിലെ വിവാഹങ്ങള്‍ക്ക് സെസ്: നടപടിക്ക് സ്റ്റേ

Posted on: April 8, 2014 1:16 am | Last updated: April 8, 2014 at 12:17 am

കൊച്ചി: ഓഡിറ്റോറിയങ്ങളിലെ വിവാഹങ്ങള്‍ക്ക് മംഗല്യനിധി സെസ് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.
നികുതി ചുമത്താന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി കൊല്ലം ജില്ലയിലെ ഓഡിറ്റോറിയം ഉടമകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് പി ആര്‍ രാമചന്ദ്ര മേനോന്റെ ഇടക്കാല ഉത്തരവ്.