Connect with us

Gulf

ഫ്‌ളോട്ടിംഗ് റസ്റ്റോറന്റുകള്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നു

Published

|

Last Updated

ദുബൈ: എമിറേറ്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഫ്‌ളോട്ടിംഗ് റസ്റ്റോറന്റുകള്‍ക്കും സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ ദുബൈ മാരിടൈം സിറ്റി അതോറിറ്റി (ഡി എം സി എ) ഒരുക്കം തുടങ്ങി. രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷ ഉറപ്പുവരുത്താനാണ് ഡി എം സി എ നടപടി ആരംഭിച്ചിരിക്കുന്നത്.
മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി അത്യാഹിത ഘട്ടങ്ങളെ നേരിടുക, ഇത്തരം സാഹചര്യങ്ങളില്‍ ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കുക, അത്യാഹിതങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുക, അടിയന്തിര വാതിലുകള്‍ തുറക്കുക, ലൈഫ് ജാക്കറ്റ് ധരിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഫ്‌ളോട്ടിംഗ് റസ്റ്റോറന്റ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി.
സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തരം പരിശീലന പരിപാടികള്‍ വര്‍ഷം മുഴുവന്‍ ഇടവിട്ട് സംഘടിപ്പിക്കുമെന്ന് ഡി എം സി എ മാരിടൈം ഓപ്പറേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ബസ്താകി വെളിപ്പെടുത്തി.
2013ല്‍ ഫ്‌ളോട്ടിംഗ് റസ്റ്റോറന്റുകള്‍ക്ക് ക്യൂയിസ് ലോഗ് ബുക്ക് നടപ്പാക്കിയത് ബസ്താക്കി ഓര്‍മിപ്പിച്ചു.

Latest